mullathara-bharathan
മുല്ലത്തറ ഭരതൻ

കൊല്ലം: ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനായ മുല്ലത്തറ ഭരതന്റെ നവതി ആഘോഷം നാളെ രാവിലെ 10 മുതൽ ഇരവിപുരം മുല്ലത്തറയിൽ നടക്കുമെന്ന് നവതി ആഘോഷകമ്മിറ്റി ചെയർമാൻ ഇരവിപുരം സജീവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതി ആഘോഷം ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. നവതി ആഘോഷ കമ്മിറ്റി ചെയർമാൻ ഇരവിപുരം സജീവൻ അദ്ധ്യക്ഷത വഹിക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, കെ.പി.സി.സി വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻശങ്കർ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മുൻ എം.എൽ.എമാരായ പ്രതാപവർമ്മ തമ്പാൻ, എ. യൂനുസ്‌കുഞ്ഞ്, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ഐ.എൻ.ടി.യു.സി നാഷണൽ സീനിയർ സെക്രട്ടറി കെ. സുരേഷ്ബാബു, ഫാഷൻ സുധാകരൻപിള്ള, നഗരസഭാ കൗൺസിലർ സന്ധ്യാബൈജു, എസ്.എൻ.ഡി.പി യോഗം ഇരവിപുരം ശാഖാ സെക്രട്ടറി എസ്. ദയാനന്ദൻ തുടങ്ങിയവർ സംസാരിക്കും. മുല്ലത്തറ ഭരതൻ മറുപടി പ്രസംഗം നടത്തും. ജനറൽ കൺവീനർ സുദർശനൻ തെങ്ങിലഴികം സ്വാഗതവും ട്രഷറർ അഭിലാഷ് സൈബീരിയ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ നവതി ആഘോഷ കമ്മിറ്റി ട്രഷറർ അഭിലാഷ് സൈബീരിയ, വൈസ് ചെയർമാൻ ബാബുരാജൻ തംബുരു, സുമിത്ര എന്നിവരും പങ്കെടുത്തു.