ijhs
തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 80-ാം വാർഷികാഘോഷത്തിൽ കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി ദീപം തെളിക്കുന്നു. പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി, രൂപതാ വികാരി ജനറൽ വിൻസെന്റ് മച്ചാഡോ, പൗരോഹിത്യ ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന മുൻ പ്രിൻസിപ്പൽ ഡോ. ഫെർഡിനാന്റ് കായാവിൽ, യു.എസ്.​ടി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഗിൽറോയ് മാത്യു, സ്‌കൂൾ ജൂനിയർ സെക്ഷൻ പ്രിൻസിപ്പൽ ഡോണാ ജോയി എന്നിവർ സമീപം

കൊല്ലം: വിദ്യാഭ്യാസരംഗത്ത് കൊല്ലം രൂപതയുടെ സംഭാവന പ്രശംസനീയമാണെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 80-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇൻഫന്റ് ജീസസ് സ്‌കൂളിന്റെ ഔന്നത്യം എല്ലാ തലത്തിലും ശ്രദ്ധേയവും മാതൃകയുമാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ഓക്ക് ജൂബിലി വർഷത്തിലേക്ക് കടന്ന സ്‌കൂളിന്റെ 80-ാം വാർഷിക തീം ബിഷപ്പ് പ്രഖ്യാപിച്ചു. തുടർന്ന് പൗരോഹിത്യത്തിന്റെ 60 വർഷങ്ങൾ പൂർത്തിയാക്കിയ സ്‌കൂളിന്റെ മുൻ പ്രിൻസിപ്പൽ ഡോ. ഫെർഡിനാന്റ് കായാവിലിനെ ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.
യു.എസ്.​ടി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഗിൽറോയി മാത്യു മുഖ്യപ്രഭാഷണം നടത്തി. രൂപതാ വികാരി ജനറലും സ്കൂൾ ലോക്കൽ മാനേജരുമായ വിൻസന്റ് മച്ചാഡോ അഭിനന്ദന സന്ദേശം നൽകി. വിവിധ കലാകായിക മേളകളിൽ വിജയികളായവർക്ക് ട്രോഫികളും പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് പ്രൊഫിഷ്യൻസി അവാർഡുകളും നൽകി. ജൂനിയർ സെക്ഷൻ പ്രിൻസിപ്പൽ ഡോണ ജോയി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജസ്​റ്റീന ജോൺസൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാവിരുന്നുകളും അരങ്ങേറി.