പുത്തുർ: നടുറോഡിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. പുത്തൂർ പ്രതീക്ഷാ നഗർ വെള്ളായിൽ തെങ്ങും തുണ്ടിൽ ശ്യാമാണ് (21) അറസ്റ്റിലായത്. റോഡിലൂടെ നടന്നു വരുകയായിരുന്ന യുവതിയെ കയറിപ്പിടിക്കുകയും മറിഞ്ഞു വീണ യുവതിയോട് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ സംഭവസ്ഥലത്തു വച്ചു തന്നെ അറസ്റ്റു ചെയ്തു. യുവതി കൊട്ടാരക്കര താലൂക്ക് അശുപ്രതിയിൽ ചികിത്സ തേടി. എസ്.ഐമാരായ രതീഷ് കുമാർ, സുരേഷ് ബാബു, എ.എസ്.ഐമാരായ ബാബുക്കുട്ടക്കുറുപ്പ് ,ദിലീപ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.