കൊല്ലം : ജൂനിയർ ചേംബർ ഇന്റർനാഷണൽ ശാസ്താംകോട്ട ശാഖയുടെ ആഭിമുഖ്യത്തിൽ പനപ്പെട്ടി ഗവ. എൽ.പി.എസിൽ ഗാന്ധി പ്രതിമയും മണ്ഡപവും സ്ഥാപിച്ച് നൽകി. മുൻ കേരള നിയമസഭാ സ്പീക്കർ വി.എം. സുധീരൻ മണ്ഡപ സമർപ്പണം നടത്തി. സ്കൂൾ എസ്.എം.സി ചെയർമാൻ അനിൽ പനപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ പ്രസിഡന്റ് ജെയിംസ് കെ. ജെയിംസ്, ഗ്രന്ഥശാലാ സംഘം കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ , ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥൻ, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ദിലീഷ് മോഹൻ എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട ജെ.സി.ഐ പ്രസിഡന്റ് എം.സി. മധു സ്വാഗതവും ഹെഡ്മാസ്റ്റർ സലിം നന്ദിയും പറഞ്ഞു.