thodiyoor
ബീന ചികിത്സാ സഹായ നിധിയിലേക്ക് വടക്കുംതല എസ്. വി.പി.എം എച്ച്.എസ് സമാഹരിച്ച തുക ഹെഡ് മിസ്ട്രസ് എം. കെ. റോജയും പി.ടി.എ പ്രസിഡന്റ് സി. പി. സുദർശനനും ചേർന്ന് ബീനയ്ക്ക് കൈമാറുന്നു

തൊടിയൂർ: തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച രണ്ടു പെൺകുട്ടികളുടെ മാതാവായ കല്ലേലിഭാഗം താച്ചയിൽ തെക്കതിൽ ബീനയ്ക്ക് (27) വടക്കുംതല എസ്.വി.പി.എം.എച്ച്.എസിന്റ കൈത്താങ്ങ്. സ്കൂൾ പി.ടി.എയും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച ഫണ്ട് സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം.കെ. റോജയും പി.ടി.എ പ്രസിഡന്റ് സി പി സുദർശനനും ചേർന്ന് ബീനയ്ക്ക് കൈമാറി. ചികിത്സാ സഹായനിധി ചെയർമാൻ സുഭാഷ് ദേവനന്ദനം,
കമ്മിറ്റി അംഗങ്ങളായ സുരേഷ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.