കുണ്ടറ: എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിൽ സംഘടിപ്പിച്ച 32-ാമത് വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷത വഹിച്ചു.
എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊന്മല ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർമാരായ നിബു വൈഷ്ണവ്, സജീവ്, ഷൈബു, ലിബു മോൻ, പ്രിൻസ്, തുളസീധരൻ, പുഷ്പ പ്രതാപ്, ഹാനിഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി, സൈബർ സേനാ ചെയർമാൻ അഖിൽ, കൺവീനർ എൽ. അനിൽകുമാർ, വനിതാസംഘം വൈസ് പ്രസിഡന്റ് ലളിതാ ദേവരാജൻ, മല്ലാക്ഷി, വിജയാംബിക, ശാന്തമ്മ, സുനില, ശശികല എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ സ്വാഗതവും കോ ഓർഡിനേറ്റർ എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.
ക്ളാസ് ഇന്ന് സമാപിക്കും.