photo
അക്രമിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം

 അക്രമിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു

 പാർട്ടി പുറത്താക്കിയയാളെന്ന് ആരോപണം

കുണ്ടറ: സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാത്രി 11.45ഓടെ സി.പി.ഐ കിഴക്കേകല്ലട ലോക്കൽ കമ്മിറ്റി ഓഫീസിന്റെ കതകാണ് അടിച്ചുതകർത്തത്. അക്രമി എതിർദിശയിൽ നിന്ന് വരുന്നതും കതക് ചവിട്ടിപ്പൊളിച്ച ശേഷം തിരികെ പോകുന്നതും 15 മിനിട്ടിന് ശേഷം പാർട്ടി ഓഫീസിന് സമീപം മറ്റ് രണ്ടു പേരോട് സംസാരിച്ച് നിൽക്കുന്നതും സമീപത്തെ ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ ലോക്കൽ കമ്മിറ്റി അംഗമാണ് അക്രമത്തിന് പിന്നിലെന്ന് പാർട്ടി പ്രവർത്തകർ ആരോപിച്ചു. അക്രമത്തിനെതിരെ കല്ലട സി.ഐയ്ക് പരാതി നൽകിയിട്ടുണ്ടെന്നും കമ്മിറ്റി കൂടി തുടർനടപടികൾ സ്വീകരിക്കുമെന്നും മണ്ഡലം സെക്രട്ടറി ടി. അനിൽ പറഞ്ഞു.