d
കടയ്ക്കൽ കിംസാറ്റ് ആശുപത്രിയുടെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

കടയ്ക്കൽ : കേരളം ആരോഗ്യ രംഗത്ത് രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടയ്ക്കൽ കിംസാറ്റ് ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും കേരളം മത്സരിക്കുന്നത് വികസിത രാജ്യങ്ങളോടാണ്. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു. ഡോ. പുനലൂർ സോമരാജൻ, സനു കുമ്മിൾ, എൻ. ഗോപിനാഥൻ പിള്ള, ആർട്ടിസ്റ്റ് പുഷ്പൻ എന്നിവരെ ജില്ലാ ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡന്റ് എസ്. രാജേന്ദ്രൻ ആദരിച്ചു. ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൽ ഗഫാർ, ബാങ്ക് വൈസ് പ്രസിഡന്റ് പി. പ്രതാപൻ, മുൻ പ്രസിഡന്റ് കെ. മധു, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. നസീറാ ബീവി, ആർ.എസ്. ബിജു, അസി. രജിസ്ട്രാർ ടി.ആർ. ഹരികുമാർ, ചിതറ എസ്. സി. ബി പ്രസിഡന്റ് കരകുളം ബാബു, സി.പി.എം ഏരിയാ സെക്രട്ടറി എം. നസീർ, സി. പി. ഐ ജില്ലാ കൗൺസിൽ അംഗം എസ്. ബുഹാരി, മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, ബാങ്ക് ഡയറക്ടർമാരായ ടി.എസ്. പ്രഫുല്ലഘോഷ്, വി. ബാബു തുടങ്ങിയവർ സംസാരിച്ചു. കിംസാറ്റ് ഗവേണിംഗ് കൗൺസിൽ ചെയർമാൻ എസ്. വിക്രമൻ സ്വാഗതവും സെക്രട്ടറി പി. അശോകൻ നന്ദിയും പറഞ്ഞു.