aa
പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു

പത്തനാപുരം: വനവാസികളുടെ അനുഭവ പാഠങ്ങൾ കൊണ്ടുമാത്രമേ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ സാധിക്കൂവെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കടശ്ശേരിയിൽ പുതിയതായി ആരംഭിച്ച പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തോടുകൂടിയ വനസംരക്ഷണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാത്യകാപരമായ കൃത്യനിർവഹണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കെ.ബി. ഗണേഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സജീവ്, ജോർജ് പി. മാത്തച്ചൻ, എ. ഷാനവാസ്, സുനിതാ രാജേഷ്, ലതാ സോമരാജൻ, എച്ച്. നജീബ് മുഹമ്മദ്, എം. അജിതാ ബീഗം, മിനി ഷാജഹാൻ, ഇ.കെ. നളിനാക്ഷൻ, എൻ. ജഗദീശൻ, എം. ജിയാസുദ്ദീൻ, കറവൂർ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്ത് പുതുതായി അനുവദിച്ച പത്ത് മാത്യകാ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ഒന്നാണ് പുന്നലയിലേത്.