ഓച്ചിറ: പാതയോരത്ത് നിന്ന കോൺഗ്രസ് നേതാവ് കാറിടിച്ച് മരിച്ചു. കോൺഗ്രസ് ഓച്ചിറ മണ്ഡലം ജനറൽ സെക്രട്ടറി ചങ്ങൻകുളങ്ങര കൊപ്പാറേത്ത് വീട്ടിൽ മോഹനൻ പിള്ളയാണ് (73) മരിച്ചത്. ഇന്നലെ പുലർച്ചെ ദേശീയപാതയിൽ വലിയകുളങ്ങര ദേവീക്ഷേത്രത്തിന് മുന്നിൽ ആയിരുന്നു അപകടം. കടയിൽ നിന്ന് ചായ കുടിച്ച ശേഷം പാതയോരത്ത് നിൽക്കുമ്പോൾ കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുപോയ കാർ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. പതിനാല് വർഷത്തിനു മുമ്പ് മോഹനൻ പിള്ളയുടെ ഭാര്യ ജയശ്രീയും ഇതേ സ്ഥലത്ത് വാഹനാപകടത്തിൽ മരിച്ചിരുന്നു. മക്കൾ: മനോജ് കുമാർ (ദുബായ്), കാർത്തിക. മരുമക്കൾ: ശാരിക, അബീഷ് കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് ചങ്ങൻകുളങ്ങര അയോദ്ധ്യ വീട്ടുവളപ്പിൽ.