mayor
പട്ടത്താനം ദർശന നഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു. എ. പ്രതീപ്കുമാർ,​ കെ. ഗോപാലപിള്ള,​ ബി. പ്രദീപ്,​ ബൈജു. എസ്. പട്ടത്താനം,​ എസ്. ഗീതാകുമാരി,​ ജി. പങ്കജാക്ഷൻപിള്ള,​ എ. ചന്ദ്രികാദേവി,​ എൻ. വിജയരാജൻ,​ ആർ. മഹേഷ് എന്നിവർ സമീപം

കൊല്ലം: പട്ടത്താനം ദർശന നഗർ റസിഡന്റ്സ് അസോസിയേഷന്റെ 19-ാം വാർഷികം നടന്നു. പൊതുസമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്‌തു. അസോ. പ്രസി‌ഡന്റ ബൈജു എസ്. പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. എ.സി.പി പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. റിട്ട. ജയിൽ ഡി.ഐ.ജി കലോത്സവ പ്രതിഭകളെയും റാങ്ക് ജേതാക്കളെയും ആദരിച്ചു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി സമ്മാനദാനം നിർവഹിച്ചു. അസോ. സെക്രട്ടറി കെ. ഗോപാലപിള്ള റിപ്പോർട്ടും ട്രഷറർ എൻ. വിജയകുമാർ കണക്കും അവതരിപ്പിച്ചു. ഷൈജാ സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി.

എ. ചന്ദ്രികാ ദേവി, ഗോപാൽജി, ഡോ. പട്ടത്താനം രാധാകൃഷ്ണൻ, എസ്. രാധാകൃഷ്ണൻ, കെ. സതീഭായി, ഡി. പ്രസന്നൻ, ആർ. മഹേശൻ, ജോ എൽ. ജോൺ, കെ. തങ്കമണി, എസ്. നിർമ്മല, ജയശ്രീ വാര്യർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി ജി. പങ്കജാക്ഷൻ സ്വാഗതവും ഹെർബർട്ട് ആന്റണി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.