പുനലൂർ: സംസ്ഥാനത്ത് പാൽ ഉത്പാദന രംഗത്ത് കഴിഞ്ഞ നാല് വർഷം കൊണ്ട് ക്ഷീര വകുപ്പിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തെന്മല പഞ്ചായത്തിലെ അണ്ടൂർപച്ചയിൽ മുടങ്ങിക്കിടന്ന ക്ഷീരോത്പാദക സഹകരണ സംഘത്തിൻെറ പുനഃപ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷകർക്ക് മുടങ്ങിക്കിടന്നിരുന്ന സബ്സിഡികൾ ഇടത് മുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, പഞ്ചായത്ത് അംഗം എ. ജോസഫ്, ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീൻ, വി.എസ്. മണി, ഉറുകുന്ന് സുനിൽകുമാർ, വി. അശോകൻ, എ.ടി. ഫിലിപ്പ്, തടിക്കാട് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.