തഴവ: തഴവ വടക്കുംമുറി കിഴക്ക് മാമ്പുഴ ദേവസ്വം ട്രസ്റ്റ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരു ഉച്ചാര മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്. ഈശ്വരൻ നമ്പൂതിരി, ബിജു പാഞ്ചജന്യം, അഡ്വ. ആർ. അമ്പിളിക്കുട്ടൻ, പി. വിജയൻ പിള്ള, ജി. ഉണ്ണിക്കൃഷ്ണപിള്ള, പി. പ്രവീൺ, അഖിൽ വി. ചന്ദ്രൻ , കെ. അശോകൻ, വി.ആർ. ലാലപ്പൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വി. ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മാസ്റ്റർ സൂര്യനാരായണനെ ദേവീ സാന്ത്വന പുരസ്കാരം നൽകി ആദരിച്ചു.