a
പെൻഷനേഴ്സ് യൂണിയൻ കരീപ്ര ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബസംഗമവും സാംസ്ക്കാരിക സമ്മേളനവും കവി അജയൻ കൊട്ടറ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരീപ്ര ഈസ്റ്റ് യൂണിറ്റ് കുടുംബസംഗമവും വനിതാ സാംസ്കാരിക സമ്മേളനവും കവി അജയൻ കൊട്ടറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കടയ്ക്കോട്, ആർ. അപ്പുക്കുട്ടൻപിള്ള, ബി. വിശ്വനാഥൻ, ബി. കൃഷ്ണമ്മ, ആർ. തുളസീധരൻ, എൻ. ഓമനക്കുട്ടൻപിള്ള, എൻ. രവീന്ദ്രൻ, ആർ. സുരേന്ദ്രൻപിള്ള, എൻ. ശശിധരൻ എന്നിവർ സംസാരിച്ചു. കവിഅരങ്ങ് മണ്ണടി ചാണക്യൻ ഉദ്ഘാടനം ചെയ്തു. ഇടയ്ക്കിടം ആനന്ദൻ, കെ. വിമലാഭായി, ബി. നളിനി, സി. പൊന്നമ്മ എന്നിവർ കവിത ചൊല്ലി. ഡോ. ആശാമുരളി ജിവിതശൈലീ രോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.