b
ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ നടന്ന ചിന്താവിഷ്ടയായ സീത നൂറാം വാർഷിക സെമിനാർ സംസ്ഥാന വനിതാ കമ്മിഷൻ അംഗം എം.എസ്.താര സെമിനാർ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ നടന്ന സെമിനാർ സംസ്ഥാന വനിതാ കമ്മിഷൻ അംഗം എം.എസ്. താര സെമിനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നേതൃസമിതി കൺവീനർ എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആർ. കിരൺ ബോധി ക്ലാസ് നയിച്ചു. പ്രസിഡന്റ് ആർ. സോമൻ, ഡോ. ജി. സഹദേവൻ, ഇടയ്‌ക്കിടം ആനന്ദൻ, കെ.ജി. ഉണ്ണിത്താൻ, ആർ. ബാബു, ആർ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും തോന്നയ്ക്കൽ കുമാരാശാൻ നാഷണൽ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കരീപ്ര പഞ്ചായത്ത് ലൈബ്രറിയുടെയും ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.