പടി. കല്ലട : കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ 15-ാം വാർഷികാഘോഷം പ്രശസ്ത കവി അനിൽ പനച്ചൂരാൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കല്ലുംമൂട്ടിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ശ്രീ നാരായണ കോളേജിലെ മുൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡും പ്രമുഖ ഇംഗ്ലീഷ് ഭാഷാ വിവർത്തകനും സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലുമായ പ്രൊഫ. കെ. ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകനും എസ്. ഇ.ആർ.ടി പുസ്തക കമ്മിറ്റി അംഗവുമായ എബി പാപ്പച്ചൻ, അദ്ധ്യാപകനും എ.ബി.ആർ.എസ്.എം നാഷണൽ സെക്രട്ടറിയുമായ പി.എസ്. ഗോപകുമാർ, പി.ടി.എ പ്രസിഡന്റ് ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച ക്ലാസ്, മികച്ച വിദ്യാർത്ഥി, മികച്ച വിദ്യാർത്ഥിനി, സഹോദയ വിജയികൾ, മികച്ച യോഗ വിദ്യാർത്ഥികൾ, ആർട്സ് - സ്പോർട്സ് വിജയികൾ, ഓവറാൾ ചാമ്പ്യൻ ട്രോഫി എന്നിവ നേടിയവർക്ക് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ജി. രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ് ഗേൾ അനുപമ പി.എസ്. സ്വാഗതവും കോ ഒാർഡിനേറ്റർ കമൽ ചന്ദ്രൻ നന്ദിയും പറഞ്ഞു.