sndp
ചാത്തന്നൂർ യൂണിയനിൽ നടന്ന വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. സജീവ് അദ്ധ്യക്ഷത വഹിച്ചു. 'കുടുംബ ജീവിതത്തിലെ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും കുടുംബ ബഡ്ജറ്റും' എന്ന വിഷയത്തിൽ രാജേഷ് പൊന്മലയും 'സ്ത്രീ പുരുഷ ലൈംഗികത, ഗർഭധാരണം, പ്രസവം, ശിശുപരിപാലനം' എന്നീ വിഷയങ്ങളിൽ ഡോ. ശരത്ചന്ദ്രനും, 'സ്ത്രീ - പുരുഷ മനഃശാസ്ത്രം' എന്ന വിഷയത്തിൽ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണനും ക്ളാസുകളെടുത്തു.

കൗൺസിലർമാരായ വി. പ്രശാന്ത്, സുജയ് കുമാർ, അനിൽകുമാർ, ഗാന്ധി, വനിതാസംഘം യൂണിയൻ സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസി. സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.