പുത്തൂർ: കുളക്കട ഗ്രാമപഞ്ചായത്ത് മുൻ അംഗം ഏറത്തുകുളക്കട ശ്രീവത്സത്തിൽ (വിശ്വംഭരോദയം) ജി. ചന്ദ്രബാബു (58) നിര്യാതനായി. വിരമിച്ച അദ്ധ്യാപകൻ പരേതനായ പി.പി. ഗോപാലനാചാരിയുടേയും പരേതയായ പൊന്നമ്മയുടേയും മകനാണ്. ഭാരത് സ്‌കൂൾ ഓഫ് ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു. ഭാര്യ : എൽ. കല (വില്ലേജ് ഓഫീസ്-പുത്തൂർ). മക്കൾ: ശ്രീവത്സ.കെ.ബാബു, ശ്രീനന്ദ.കെ.ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.