കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തൊടിയൂർ 424-ാം നമ്പർ ശാഖയിലെ ഗുരു മന്ദിരത്തിൽ ഗുരു പൂജാ മണ്ഡപത്തിന്റെ ശിലാസ്ഥാപനകർമ്മം സ്വാമി ശിവബോധാനന്ദ നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന കുടുംബ സംഗമം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രൊഫ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ വിദ്യാർത്ഥി പുരസ്‌കാരം വിതരണം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ ചികിത്സാധന സഹായ വിതരണവും യൂണിയൻ വനിതാ സംഘം സെക്രട്ടറി മധുകുമാരി പെൻഷൻ വിതരണവും നിർവഹിച്ചു. രാമദാസ്, ഹരിലാൽ. കൃഷ്‌ണകുമാർ, സുദേവൻ, ഗിരീഷ്. രഞ്ജിത്, പ്ലാക്കാട്ട് സുകു, വസന്തകുമാരി, ലിസി സുരേഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. ശിവപ്രസാദ് സ്വാഗതവും യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശോഭനൻ നന്ദിയും പറഞ്ഞു.