sambhava-mahasabha
കേരള സാംബവ മഹാസഭ കൊല്ലം താലൂക്ക് യൂണിയൻ ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എയ്ഡഡ് സ്ഥാപനങ്ങളിൽ പട്ടികജാതി സംവരണം നടപ്പാക്കുമെന്ന വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാവാണമെന്ന് കേരള സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ ആവശ്യപെട്ടു. കേരള സാംബവ മഹാസഭ കൊല്ലം താലൂക്ക് ജനറൽ ബോഡി യോഗം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് മണികണ്ഠൻ പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഖത്തല പ്രകാശ്, യൂണിയൻ സെക്രട്ടറി കതിരേശൻ, വനിതാസംഘം സംസ്ഥാന സെക്രട്ടറി അമ്പിളി, ദിലീപ്, കൊച്ചുമോൻ, അജയൻ, സോമൻ തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ കൊല്ലം താലൂക്കിൽ നിന്ന് ആയിരം പേരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.