prathi-amal
പ്രതി

കൊട്ടാരക്കര: പ്രണയം നടിച്ച് ട്രാൻസ്ജെൻഡറെ തട്ടിക്കൊണ്ടുപോയി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം ജനകീയ നഗർ മിനി വിഹാറിൽ അമൽ ഫെർണാണ്ടസാണ് (22) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയായ ട്രാൻസ്ജെൻഡറെ ഇഷ്ടമാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തെ എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണാഭരണങ്ങളും കവർന്നു. സംഭവ ശേഷം ഒളിവിൽ പോയ യുവാവിനെ കൊല്ലം പട്ടണത്തിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു.