തഴവ: പ്രതിരോധത്തിൽ ഊന്നിയ ആരോഗ്യ നയമാണ് കേരളത്തിന്റേതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ആർദ്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തഴവയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആരോഗ്യ രംഗത്ത് ഏറെ മുന്നിൻ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ ജാഗ്രതാ കാമ്പയിൻ പോലുള്ള നവീന ആശയങ്ങൾ വിജയകരമാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത്യാധുനിക പശ്ചാത്തലങ്ങൾ ഉറപ്പാക്കുന്ന കുടുംബ ആരോഗ്യ കേന്ദ്രങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.