ചെങ്ങന്നൂർ: പേരിശേരി തിങ്കളാമുറ്റം കൈപ്പള്ളിൽ പരേതനായ ഇ.ജി. ഗോപാലപിള്ളയുടെ ഭാര്യ കായംകുളം കൈതവന കൊച്ചുവീട്ടിൽ വടക്കേതിൽ ഓമനയമ്മപിള്ള (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമളാദേവി, മുരളീധരൻ നായർ (റിട്ട. അലിന്റ്), ശശിധരൻനായർ (അബുദാബി), സുധർമ്മാദേവി, ഗിരിജാദേവി, രാധാദേവി, ശ്രീദേവി, ഗോപകുമാർ (അബുദാബി), വേണുഗോപാൽ. മരുമക്കൾ: പരേതനായ കൃഷ്ണപിള്ള (എസ്.കെ.വി ബംഗ്ലാവ് മാവേലിക്കര), രാധാദേവി, കാർത്തിക, പരേതനായ അച്യുതൻനായർ (ആളുപറമ്പിൽ ഹരിപ്പാട്), മലയാലപ്പുഴ കിഴക്കേക്കര രാജൻ, മാവേലിക്കര നെടുമ്പുരക്കൽ രാജൻ, പരേതനായ സോമനാഥൻപിള്ള (ഇളങ്ങള്ളൂർ കുട്ടമ്പേരൂർ), ബിന്ദു, വിജയശ്രീ.