contractor
ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബൈജുവിൽ നിന്ന് എൻ.വി അനിൽകുമാർ അംഗത്വം സ്വീകരിക്കുന്നു

പത്തനാപുരം: ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. താലൂക്ക് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പത്തനാപുരം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബൈജു പിടവൂർ,​ നമ്പടി അഴികത്ത് എൻ.വി അനിൽകുമാറിന് പുതുതായി അംഗത്വം നല്കിക്കൊണ്ട് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ താലൂക്ക് സെക്രട്ടറി ജോസ് ഡി. ഡാനിയേൽ, വൈസ് പ്രസിഡന്റ് സത്യപാലൻ മഞ്ചള്ളൂർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന നിയമസഭാ മാർച്ചിൽ മുഴുവൻ അംഗങ്ങളെയും കുടുംബാഗങ്ങളേയും പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.