sndp
പുനലൂർ യൂണിയനിലെ ശാസ്താംകോണം ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം പുനലൂർ യൂണിയൻ സെക്രട്ടറി ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: കുട്ടികളിൽ ഗുരുദേവ ദർശനങ്ങൾ പകർന്ന് നൽകാൻ രക്ഷിതാക്കളും ശാഖാ ഭാരവാഹികളും പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 5423-ാം നമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മോളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എം. ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, കൗൺസിലർ എസ്. സദാനന്ദൻ, പ്രാർത്ഥനാ സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, ശാഖാ സെക്രട്ടറി മണിക്കുട്ടൻ നാരായണൻ, യൂണിയൻ പ്രതിനിധി എം. രാജൻ, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രാവിലെ യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് അന്നദാനവും നടന്നു.