clapana
ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ പ്രയാർ തെക്ക് അഞ്ചാം വാർഡിലെ അങ്കണവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അങ്കണവാടികൾക്കുള്ള പങ്ക് വിലപ്പെട്ടതാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ പ്രയാർ തെക്ക് അഞ്ചാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാം നമ്പർ അങ്കണവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ബിന്ദു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ. ഷാജി, ക്ലാപ്പന ഷിബു, എ. ഷാജഹാൻ, കൊല്ലടിയിൽ രാധാകൃഷ്ണൻ, സി.എൻ. ഉമയമ്മ, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭ മുരളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എ. ലില്ലിക്കുട്ടി, അങ്കണവാടി വർക്കർ ഒ. ഫസീലാബീവി എന്നിവർ പ്രസംഗിച്ചു. അങ്കണവാടി കെട്ടിടം പണിയുന്നതിന് 4 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മുൻ ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് പരേതനായ വാലയിൽ അബ്ദുൽ ലതീഫിന്റെ സ്മാരക മന്ദിരമായി അങ്കണവാടി കെട്ടിടം അറിയപ്പെടുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അറിയിച്ചു.