madhumaranad
ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാന കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മധു മാറനാട് അനുസ്മരണ സമ്മേളനം ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. പട്ടംതുരുത്ത് ബാബു, ബി. സ്വാമിനാഥൻ, കെ.മധുലാൽ, പാത്തല രാഘവൻ, ശിവരാജൻ, എഴുകോൺ രാജ് മോഹൻ, എസ്.ശാന്തിനി എന്നിവർ സമീപം.

കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മധുമാറനാടിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം നടന്നു. പ്രസ് ക്ളബിൽ നടന്ന അനുസ്മരണ സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഗുരുദേവ സന്ദേശങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ പ്രവർത്തിച്ചയാളായിരുന്നു മധു മാറനാടെന്ന് അദ്ദേഹം പറഞ്ഞു.

സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. പുത്തൂരിലേക്കുള്ള ഗുരുസന്ദേശ ജാഥ ക്യാപ്ടൻ എസ്. ശാന്തിനിക്ക് പീതപതാക നൽകി ഗാന്ധിയൻ ചാച്ചാ ശിവരാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി. സ്വാമിനാഥൻ, കെ. മധുലാൽ, പാത്തല രാജൻ, പട്ടംതുരുത്ത് ബാബു, ക്ളാപ്പന സുരേഷ്, ഉഷാരാജൻ, കുളമട എസ്. ശാന്തിനി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവി സമ്മേളനത്തിന് കവി ഉണ്ണി പുത്തൂർ നേതൃത്വം നൽകി. അമീർ പനവേലി, കല്ലട കെ.ജി. പിള്ള, മോഹൻകുമാർ പുത്തൂർ, രാധാമോഹൻദാസ്, കൊടുവിള രമേശ്, നന്ദശ്രീ കൊല്ലം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.