photo
റോഡ് സുരക്ഷ പഠനക്ലാസ്സിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: റോഡ് സുരക്ഷയുടെ ഭാഗമായി വയറിംഗ് തൊഴിലാളികൾക്ക് കരുനാഗപ്പള്ളി ലൂമിനസ് ടവറിൽ സുരക്ഷാ പഠന ക്ലാസ് സംഘടിപ്പിച്ചു. ദക്ഷിണ കേരളത്തിലെ പ്രമുഖ ഇലക്ട്രിക്കൽ സ്ഥാപനമായ ലൂമിനസും ഗോൾഡ് മെഡൽ ഇലക്ട്രിക്കൽ കമ്പനിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഠന ക്ലാസിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ നിർവഹിച്ചു. ലൂമിനസ് മാനേജിംഗ് ഡയറക്ടർ രാജു മഠത്തിനേത്ത് അദ്ധ്യക്ഷത വഹിച്ചു. കമ്പനി കേരള ബ്രാഞ്ച് മാനേജർ വിനോദ് കുര്യൻ, തണ്ടളത്ത് മുരളി എന്നിവർ പ്രസംഗിച്ചു. ക്ലാസിൽ പങ്കെടുത്ത 200 വയറിംഗ് തൊഴിലാളികൾക്ക് ഐ.എസ്.ഐ മാർക്കോടുകൂടിയ ഹെൽമറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.