b
മടന്തകോട് അങ്കണവാടിക്കായി പുതുതായി നിർമ്മിച്ച കെട്ടിടം പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കരീപ്ര മടന്തകോട് അങ്കണവാടിക്കായി പുതുതായി നിർമ്മിച്ച കെട്ടിടം പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. ജഗദമ്മ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിന് സൗജന്യമായി ഭൂമി നൽകിയ മടന്തകോട് കോട്ടയ്ക്കാട്ട് വീട്ടിൽ മുരളീധരൻ പിള്ളയെ കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ. സുമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. ജെസി, പഞ്ചായത്തംഗങ്ങളായ ജെ. അശോകൻ, സി. വിജയകുമാർ, കരീപ്ര സഹകരണ ബാങ്ക് ഭരണസമിതിയംഗം ബി. മുരളി, പി. അശോകൻ പിള്ള, ജെ. സജേഷ്, എം. ചന്ദ്രശേഖരൻ പിള്ള, സംഘാടക സമിതി കൺവീനർ എസ്. ഗോപാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ടി. സന്ധ്യാഭാഗി സ്വാഗതവും അംബികാദേവി നന്ദിയും പറഞ്ഞു.