പരവൂർ: പരവൂർ ഗ്രാമശ്രീയുടെയും മണിയംകുളം യു.പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മഹാകവി കെ.സി. കേശവപിള്ളയുടെ 152-ാം ജന്മദിനാഘോഷം അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പരവൂർ മണിയംകുളം യു.പി സ്കൂളിൽ നടന്നു. കഥാകൃത്ത് കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രീ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. പി. സാബു, ബി. റോബിൻ, മനുപ്രസാദ്, സജ്‌ന എന്നിവർ സംസാരിച്ചു. മഹാകവിയുടെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗമായ വി.ജി. ജിജി ഏർപ്പെടുത്തിയ അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.