lahari
പോരേടം വിവേകാനന്ദ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും എക്സൈസ് വിമുക്തി സെല്ലിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടത്തിയ ബോധവൽകരണ റാലി

ഓടനാവട്ടം: പോരേടം വിവേകാനന്ദ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും എക്സൈസ് വിമുക്തി സെല്ലിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽകരണ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈജു എസ്. മാധവനും ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു. സമാപന സമ്മേളത്തിൽ അക്കാഡമിക് ഹെഡ് പി. ശ്രീരാജ്, സ്വീതി, രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് ഭവനസന്ദർശനവും ബോധവൽകരണവും നടത്തി.