കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിന്റെ 30-ാമത് വാർഷികം ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാ മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ വി. രാജേന്ദ്രബാബു അവാർഡുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ്, ക്രിസ്റ്റി ഡി. പൊന്നൻ, ഫാ. മാത്യു തോമസ് എന്നിവർ സംസാരിച്ചു.