zz
നാട്ടുകാർ പിടികൂടിയ മാലിന്യം നിക്ഷേപിക്കാനെത്തിയവരുടെ വാഹനം

പത്തനാപുരം: ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. മാങ്കോട് പാടം മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് പിക്അപ് വാനിൽ മാലിന്യം തള്ളാനെത്തിയത്. അഞ്ചൽ,പുനലൂർ മേഖലകളിലെ ഒാഡിറ്റോറിയങ്ങൾ, അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നും സ്ഥിരമായി ഇവിടെ മാലിന്യ നിക്ഷേപം നടത്തിവരുകയായിരുന്നു. വീടുകളും,ക്ഷേത്രവുമുൾപ്പെടെ സ്ഥിതി ചെയ്യുന്നിടത്താണ് മാലിന്യം നിക്ഷേപിച്ചിരുന്നത്. കുരാ സ്‌കൂളിന് സമീപം പിടവൂർ കിഴക്കേത്തെരുവ് മിനി ഹൈവേയിലും പുന്നല പത്തനാപുരം റോഡിൽ കരിമ്പാലൂർ കല്ലാമുട്ടം കുറ്റിക്കോണം ഏലായിലും ഇത്തരത്തിൽ മനുഷ്യ വിസർജ്യം നിക്ഷേപിച്ചിരുന്നു. സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാനെത്തി ടാങ്കറുകളിൽ നിറയ്ക്കുന്ന മനുഷ്യ വിസർജ്യം പൊതുഇടങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാണ്.