navas
തണ്ണീർത്തട സംരക്ഷണ സന്ദേശറാലി ലൈബ്രറി കൗൺസിൽ ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് നമ്മുടെ കായൽകൂട്ടായ്മയുടെ നേതൃത്വത്തിൽ ശാസ്താകോട്ട തടാകസംരക്ഷണ സന്ദേശറാലിയും ശുചീകരണവും സംഘടിപ്പിച്ചു ശാസ്താംകോട്ടയിൽ നിന്ന് തടാക തീരത്തേക്ക് നടത്തിയ റാലി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഗീത ഗംഗപ്രസാദ്, ഡോ.കെ.സി. അജിത്കുമാർ, രശ്മിദേവി, അനൂപ്, ശ്രീജിത്, കപിൽ, സിനു, ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തടാകതീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വിദ്യാർത്ഥികൾ നീക്കം ചെയ്തു.