ചാത്തന്നൂർ: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ഘട്ടംഘട്ടമായി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്ലാക്കാട് പത്താം നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു സി. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നദീറ കൊച്ചസ്സൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ സരസമണി, അമൃത, ഷീജ, സുലോചന, മധുസൂദനൻ, റംല ബഷീർ, ജെ. സരസ്വതി, ഹരിലാൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ അഷിയോദാസ് നന്ദിയും പറഞ്ഞു.