ഓച്ചിറ: പ്രയാർ ശക്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനരുദ്ധാരണം നടന്ന ശ്രീകോവിലിന്റെയും പരിവാര പ്രതിഷ്ഠയുടെയും താഴികക്കുട പ്രതിഷ്ഠയുടെയും സമർപ്പണം ക്ഷേത്രം തന്ത്രി ഇരിങ്ങോർ നാരായണൻ വാസുദേവൻ നമ്പൂതിരിയുടെയും മേൽശാന്തി അജീഷ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ. പ്രയാർ ഹരി, ഉപദേശക സമിതി ഭാരവാഹികളായ കണ്ണൻ, ബാബു, ശ്രീമോൻ, ജയകുമാർ, സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.