photo
ശ്രീവിദ്യാധിരാജ ജ്യോതി പ്രയാണത്തിന് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം.

കരുനാഗപ്പള്ളി: അയിരൂർ ചെറുകോൽപ്പുഴ പമ്പ മണൽപ്പുറത്ത് നടക്കുന്ന ഹിന്ദുമത പരിഷത്തിൽ ഭദ്രദീപം തെളിക്കുന്നതിനുള്ള വിദ്യാധിരാജാ ജ്യോതിയുമായി പന്മന ആശ്രമത്തിൽ നിന്നാരംഭിച്ച രഥഘോഷയാത്രയ്ക്ക് ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സ്വീകരണത്തിന് ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര കമ്മിറ്റി അംഗം ടി.കെ. സുധാകരൻ, ലേഖാബാബു ചന്ദ്രൻ , ആർ. ഹരീഷ്, വി. ചന്ദ്രാക്ഷൻ, വി.എൻ. കനകൻ, സജീവ് സൗപർണിക, തയ്യിൽ തുളസി, സുഭദ്രാ ഗോപാലകൃഷ്ണൻ, വിജയൻ വള്ളിക്കാവ് എന്നിവർ നേതൃത്വം നൽകി.