mla
അഴീക്കൽ ബഡാ ചാരിറ്റബിൾ സൊസൈറ്റിയുടേയും മോട്ടോർ വാഹന വകുപ്പിന്റേയും ഓച്ചിറ ജനമൈത്രി പൊലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസും ലൈസൻസ് പരിശീലനവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അഴീക്കൽ ബഡാ ചാരിറ്റബിൾ സൊസൈറ്റിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും ഓച്ചിറ ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ട്രാഫിക് ബോധവൽക്കരണക്ലാസും ലൈസൻസ് പരിശീലനവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ആർ.ടി.ഒ മഹേഷ്, കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി ജോ. ആർ.ടി.ഒ ഗീതാകുമാരി പദ്ധതി വിശദീകരിച്ചു. ഓച്ചിറ സി.എെ. പ്രകാശ്, കരു: എം.വി.എെമാരായ ദിലീപ്, ശിവകുമാർ, ഓച്ചിറ എസ്.എെ നൗഫൽ, കരു. എ.എം.വി.എെ ഷാജഹാൻ എന്നിവർ ക്ലാസുകൾ നയിച്ചു. ബഡാ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഗീരീഷ് സ്വാഗതവും സെക്രട്ടറി റിജു അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു.