കൊല്ലം: പരിസ്ഥിതി ഫോട്ടോഗ്രാഫർ നിസാം അമ്മാസ് കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ ഫോട്ടോഗ്രാഫി ഗ്രാന്റിന് അർഹനായി.
അൻപതിനായിരം രൂപയാണ് ഗ്രാന്റ്. അക്കാദമി ആർട്ട് ഗ്യാലറിയിൽ സൗജന്യഫോട്ടോ പ്രദർശന അനുമതിയും അനുബന്ധ ചെലവുകളും അക്കാദമി വഹിക്കും. ഡി.ജെ. അന്താരാഷ്ട്ര അവാർഡ് ഉൾപ്പെടെ നാൽപത്തിയാറ് ഫോട്ടോഗ്രാഫി പുരസ്ക്കാരങ്ങളും ആറ് ഫോട്ടോഗ്രാഫി പ്രദർശനങ്ങളും നടത്തിയിട്ടുള്ള നിസാം അമ്മാസ് കൊല്ലം അഞ്ചൽ, പനച്ചവിള സ്വദേശിയാണ്.