pensioners
കെ.എസ്.എസ്.പി.യു ചാത്തന്നൂർ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെഷൻഷണേഴ്‌സ് യൂണിയൻ ചാത്തന്നൂർ യൂണിറ്റിന്റെ 28​-ാമത് വാർഷിക സമ്മേളനം ചാത്തന്നൂർ റീജിയണൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി എൻ. രാമചന്ദ്രൻ നായർ (പ്രസിഡന്റ്), വേണുഗോപാലൻ ആചാരി, പി. സദാശിവൻ, വൈ. തോമസ്‌ (വൈസ് പ്രസിഡന്റുമാർ), പ്രൊഫ. കെ. അജയകുമാർ (സെക്രട്ടറി), പ്രദീപ്കുമാർ, എൻ. ഗോപിനാഥൻ നായർ, കെ. പ്രസന്ന (ജോ. സെക്രട്ടറിമാർ), കെ. ബാലചന്ദ്രൻ പിള്ള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.