കടയ്ക്കൽ:എസ്.എൻ.ഡി.പി യോഗം കടക്കൽ യൂണിയൻ മുൻ സെക്രട്ടറിയും കടയ്ക്കൽ കോട്ടപ്പുറം എസ്.എൻ ട്രസ്റ്റിന്റെ ചെയർമാനും പച്ചയിൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എം.ഡിയുമായിരുന്ന പരേതനായ പച്ചയിൽ ശശിധരന്റെ മാതാവും കടയ്ക്കൽ കാഞ്ഞിരത്തിൻമൂട് പച്ചയിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യയുമായ ഭവാനി (102) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം കൗൺസിലറും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പച്ചയിൽ സന്ദീപ് ചെറുമകനാണ്. മറ്റുമക്കൾ: വി. സോമൻ, തങ്കമണി, പരേതരായ വി. ഗോപിനാഥൻ, വി. സുധാകരൻ. മരുമക്കൾ: ലത, സജിനി, ജയന്തി, പരേതരായ ശാന്ത, വിശ്വംഭരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.