കൊല്ലം: ശക്തികുളങ്ങര ധർമ്മശാസ്‌താ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മുത്തേടത്ത് മന ഹർഷൻ നമ്പൂതിരിയുടെയും മേൽശാന്തി കെ.എൽ. ഹരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറി. 12 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. മഠത്തിൽ രഘു ക്ഷേത്രത്തിലേക്ക് സമർപ്പിച്ച തങ്കഅങ്കി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, പഞ്ചവാദ്യം, ഗജവീരൻമാർ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, രാത്രി 9.30ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'അമ്മ' എന്നിവ നടക്കും.