കൊല്ലം: മുണ്ടയ്ക്കൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗറിലെ മുതിർന്ന പൗരന്മാർക്കായി എൽഡേഴ്സ് ഫോറം കൂട്ടായ്മ രൂപീകരിച്ചു. എം.ആർ.എയുടെ സ്ഥാപക പ്രസിഡന്റ് വാമദേവന്റെ വസതിയിൽ നടന്ന യോഗം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. മുണ്ടയ്ക്കൽ പ്രദേശത്തെ റോഡ്, കുടിവെള്ളം എന്നീ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് മേയർ പറഞ്ഞു. എം.ആർ.എ പ്രസിഡന്റ് ടി. മോഹനൻ, ഡോ. തോമസ് വില്യം, സുനിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോറം ഭാരവാഹികളായി ടെഡി ലോപസ് (രക്ഷാധികാരി), ഡോ. കുസുമം ബാഹുലേയൻ (പ്രസിഡന്റ്), പ്രൊഫ. ജി. ശരശ്ചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), പി.ആർ. ഹരിഹരൻ (സെക്രട്ടറി), ബി. മോഹനചന്ദ്രൻ, ടി.ജി. ശശിധരൻ (ജോ. സെക്രട്ടറിമാർ), ജി. ഭാനുക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.