santhoshkumar
സംസ്ഥാന സഹ. ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സന്തോഷ്‌കുമാർ

കൊല്ലം: സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാർക്ക് 2017 ഏപ്രിൽ മുതൽ നടപ്പിൽ വരുത്തേണ്ട ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്നും 2019 ജനുവരി മുതൽ കുടിശിക വരുത്തിയ മുഴുവൻ ക്ഷാമബത്തയും ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ജോർജ് മേഴ്സിയറുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, കരകുളം കൃഷ്ണപിള്ള, എസ്. സന്തോഷ് കുമാർ, എം.പി. സാജു, പി. പ്രദീപ് കുമാർ, ആർ. രാധാകൃഷ്ണപിള്ള കെ.പി. അജിത്‌ലാൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന പ്രസിഡന്റായി അടൂർ പ്രകാശ് എം.പിയെയും ജനറൽ സെക്രട്ടറിയായി എസ്. സന്തോഷ്‌കുമാറിനെയും തിരഞ്ഞെടുത്തു. എം.പി. സാജു (വർക്കിംഗ് പ്രസിഡന്റ്) ആർ. രാധകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്), സി. സാനു (ട്രഷറർ) വി.സി. പവിത്രൻ, എസ്. ബിന്ദു, കെ.പി. അജിത്‌ലാൽ, സജുകുമാർ (സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.