tkm
ടി.കെ.എം.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 'എഴുത്തും പ്രതിരോധവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ടിബറ്റൻ കവിയും ആക്ടിവിസ്റ്റുമായ ടെൻസിൻ സ്യൂണ്ടെ സംസാരിക്കുന്നു

കൊല്ലം: അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ എഴുത്തിന് മറ്റെന്തിനെക്കാളും ശക്തിയുണ്ടെന്ന് ടിബറ്റൻ കവിയും ആക്ടിവിസ്റ്റുമായ ടെൻസിൻ സ്യൂണ്ടെ പറഞ്ഞു. കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിയും കോളജ് യൂണിയനും സംയുക്തമായി 'എഴുത്തും പ്രതിരോധവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.ജി. സ്മിത അദ്ധ്യക്ഷത വഹിച്ചു. ജലാലുദ്ദീൻ മുസലിയാർ, പ്രൊഫ. ഇ. നജീം, പ്രൊഫ. എസ്.എം. നിയാസ് തുടങ്ങിയവർ സംസാരിച്ചു. കോളേജ് ലൈബ്രേറിയൻ ഡോ. മുഹമ്മദ് മുസ്തഫ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ ശബരീ ശേഖർ നന്ദിയും പറഞ്ഞു