കരുനാഗപ്പള്ളി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റേയും ജില്ലാ ബേസ്‌ബാൾ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സബ് ജൂനിയർ ബേസ്ബോൾ മത്സരത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൊല്ലം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിൽ 9 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ വിജയിച്ച ടീം അംഗങ്ങളെ സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. അനുമാേദന സമ്മേളനം പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേരി ടി. അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ സാബുജാൻ, സ്റ്റാഫ് സെക്രട്ടറി കെ.സി. ജയശ്രീ, ഷാജഹാൻ രാജധാനി തുടങ്ങിയവർ സംസാരിച്ചു.