arun-kumar-

കൊല്ലം: പ്ളസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇറച്ചികച്ചവടക്കാരൻ പിടിയിൽ. തെന്മല വിജയഭവത്തിൽ അരുൺകുമാറിനെയാണ് (29) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കൂവാക്കാട് ആർ.പി.എൽ എസ്റ്റേറ്റ് ഭാഗത്തായി തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയുടെ വശത്തായി പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് അരുൺകുമാറിനൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.

ഏറെ നാളായി പെൺകുട്ടിയെ അരുൺകുമാർ ശല്യം ചെയ്തുവരികയായിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അടക്കം പരാതി നൽകിയിരുന്നതാണ്. എന്നാൽ മാതാവിനെയും അനുജനെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലമായി പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തു.