പത്തനാപുരം: ചലച്ചിത്ര നടനും ക്യാമറാമാനുമായ എൻ.എൽ. ബാലകൃഷ്ണന്റെ സ്മരണാർത്ഥം പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ അവാർഡ് ഫെബ്രുവരി 10ന് രാവിലെ 11ന് ഗാന്ധിഭവനിൽ ശ്രീലത നമ്പൂതിരിയുടെ സപ്തതി ആഘോഷ ചടങ്ങിൽ അവർക്ക് സമ്മാനിക്കും. 11,111 രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 200ലേറെ സിനിമകളിൽ മൂന്നു തലമുറകളിലെ നടീനടന്മാരുടെ ഒപ്പം അഭിനയിച്ച ശ്രീലത ഇപ്പോൾ വിവിധ ടി.വി ചാനലുകളിലെ പരമ്പരകളിൽ അഭിനയിക്കുന്നു. അവാർ ഡ് ദാന ചടങ്ങിൽ ഐ.എൽ.ഒ ഗവേണിങ് ബോർഡംഗം ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.