photo
ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂൾ വാർഷികം ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു ഉദ്ഘാടനം ചെയ്യുന്നു. ജ്യോതി വിശ്വനാഥ്, ആർ. ഷാജു, സജീവ് പനച്ചവിള, ബി. വേണുഗോപാൽ തുടങ്ങിയവർ സമീപം

അഞ്ചൽ: ഇടമുളയ്ക്കൽ ഗവ.ജവഹർ ഹൈസ്കൂളിന്റെ 44ാം വാർഷികം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സി. ബിനു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീവ് പനച്ചവിള അദ്ധ്യക്ഷത വഹിച്ചു. ഗണപൂജാരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന, ജില്ലാ മേളകൾ, കലോത്സവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജി. അജയകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു, വാർഡ് മെമ്പർ രാധാമണി സുഗതൻ, വീണ എസ്. നായർ, ശൈലജ ശശാങ്കൻ, ഷാജഹാൻ കൊല്ലൂർവിള, ജെ. മോഹനകുമാർ, എൻ. സഹദേവൻ, ബി. വേണുഗോപാൽ , ബാലകൃഷ്ണൻ, സോമരാജൻ, രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജഗദീഷ് ജി. ബൈജു നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.