ഓച്ചിറ: മണ്ണിൽ പണിയെടുക്കുന്ന കർഷകർ മനുഷ്യ സ്‌നേഹികളും സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരുമാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ജീവനി പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് കർഷകർക്ക് ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ജയാദേവി, എ. ഷാജഹാൻ, കൊല്ലടിയിൽ രാധാകൃഷ്ണൻ, എച്ച്. സീനത്ത്, ബിന്ദു പ്രകാശ്, ക്ലാപ്പന ഷിബു, കൃഷി ഓഫീസർ കെ. മാളു, ഹെൽത്ത് ഇൻസ്‌പെക്ടർ പി. പ്രദീപ്, ഇന്ദു സി. ശേഖർ, സുർജിത് തുടങ്ങിയവർ പ്രസംഗിച്ചു.